ചെന്നിത്തല: തൃപ്പെരുന്തുറ 92-ാം നമ്പർ ഉമാമഹേശ്വര വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി വി.ആർ.സനീഷ് കുമാറിന്റെ സാന്നിധ്യത്തിൽ കരയോഗ മന്ദിരത്തിൽ നടന്നു. ഭാരവാഹികളായി കെ.രഘുനാഥൻ നായർ മിഥുൻ നിവാസ് (പ്രസിഡന്റ്), അജിത്ത് ആയിക്കാട്ട് (സെക്രട്ടറി), കേശവൻകുട്ടി നായർ കേശവ വിലാസം (വൈസ് പ്രസിഡന്റ്), ഷിജികുമാർ ശിവമന്ദിരം (ജോയിന്റ് സെക്രട്ടറി), ശിവൻകുട്ടി നായർ ശ്രീവൽസം(ഖജാൻജി), പുരുഷോത്തമൻ നായർ ആക്കനാട്, നാരായണപിള്ള കോച്ചാപ്പള്ളിൽ, ശ്രീകുമാർ കാളിയാന്റ്ങ്ങ്, അശോക് കുമാർ ശിവമംഗലം(കമ്മിറ്റിയംഗങ്ങൾ), രാജേഷ് നമ്പ്യാരേത്ത്, ജഗതി കൃഷ്ണൻ മറ്റത്ത്(താലൂക്ക് യൂണിയൻ പ്രതിനിധികൾ), രാഹുൽ ആർ.നായർ മിഥുൽ നിവാസ്( ഇലക്ടറൽ മെമ്പർ), ശ്രീദേവി കുരുവിക്കാട്ട്, ലീലാ മോഹൻ നടയിൽ കിഴക്കേതിൽ(വനിതാ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.