ഹരിപ്പാട് : ഹരിപ്പാട് ആശുപത്രിയിലെ അസ്ഥി രോഗ വിദഗ്ധൻ ഡോ. എ അഷ്റഫിനെ മെഡിക്കൽ സ്റ്റോർ ഉടമ മർദ്ദിച്ചതായി പരാതി..ചൊവ്വാഴ്ച വൈകിട്ട് 6 30ന് ആയിരുന്നു സംഭവം. ചൈതന്യ കണ്ണ് ആശുപത്രിക്ക് സമീപം ഡോക്ടർ പരിശോധനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന വീടിന് സമീപമുള്ള മെഡിക്കൽ സ്റ്റോർ ഉടമ മർദ്ദിച്ചതായാണ് പരാതി. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ പരിശോധിക്കുന്നതിന് പോകാൻ തുടങ്ങുമ്പോൾ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നെന്ന് ഹരിപ്പാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.