bala-panchayath-

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാല പഞ്ചായത്ത്‌ രൂപീകരിച്ചു. രൂപീകരണ യോഗം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി.രത്നകുമാരി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഹരിദാസ് അദ്ധ്യക്ഷയായി. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സുശീല സോമരാജൻ സ്വാഗതം പറഞ്ഞു . ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബാല പഞ്ചായത്ത്‌ പ്രസിഡന്റായി അമൃതയേയും സെക്രട്ടറിയായി അയന അനിലിനെയും മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുത്തവർക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ബാലസഭ സ്റ്റേറ്റ് ആർ.പി ലേഖന ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സലിം പടിപ്പുരയ്‌ക്കൽ, സുജാത മനോഹരൻ, രാധാമണി ശശീന്ദ്രൻ, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത.പി. ജെ, ബാലസഭ ആർ.പി സോഫി എന്നിവർ സംസാരിച്ചു.