
മാരാരിക്കുളം: കാട്ടൂർ പുതിയവീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലീസ ജപയജ്ഞവും ആഞ്ജനേയഹോമവും നടന്നു. ഹനുമൽ ചാലിസ ജപയജ്ഞത്തിന് രാജു സുന്ദരം കാർത്തിക ജുവലറി ആലപ്പുഴ ദീപം തെളിച്ചു. ജൂനിയർ സ്റ്റേറ്റ് കബഡി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വിനായക് വിജേഷിനെ ദേവസ്വം പ്രസിഡന്റ് എം.വി.രാജേന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു. ഡോ. ബി.കെ.അശോക് കുമാർ,അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി ഹോമത്തിന് കാർമ്മികത്വം വഹിച്ചു.
തുടർന്ന് അന്നദാനം നടന്നു. പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി.ബാഹുലേയൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.