
മാന്നാർ : പുതിയ വിദ്യാഭ്യാസ നയത്തിലെ അശാസ്ത്രീയമായ പരിഷ്കാരങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 14ന് കോഴിക്കോട് നിന്ന് ആരംഭിച്ച, കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് മാന്നാറിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർപേഴ്സൺ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, പി.എൻ. ശെൽവരാജൻ (മേഖല കമ്മിറ്റിയംഗം), ലാജി ജോസഫ് (മേഖല വൈസ് പ്രസിഡന്റ്), രാജൻ നെടുന്തറ, എലിസബത്ത് സജി, രതീഷ് കൃഷ്ണൻകുട്ടി, ഡോ.ഗംഗദേവി, അന്നമ്മ ബേബി, പത്മാവതി വാസുക്കുട്ടൻ, സുരേഷ് എം.വി, പി.എം.എ ഷുക്കൂർ, അനുജ മധു, ടി.കെ ഹരികുമാർ, സുമ റോയി എന്നിവർ ചേർന്ന് സ്വീകരിച്ചു.