
മുഹമ്മ:കുറുവാ സംഘത്തേയും സാമൂഹ്യ വിരുദ്ധരേയും ചെറുക്കാൻ മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് ശാന്തിതീരം റസിഡന്റ്സ് അസോസിയേഷൻ ജാഗ്രത സമിതി രൂപീകരിച്ചു. മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജു യോഗം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ആർ .മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുനിൽകുമാർ, രക്ഷാധികാരി ഡി.ജയറാം , സെക്രട്ടറി പി.പി. സാബു ,ജോയിൻ്റ് സെക്രട്ടറി രഞ്ചിത്ത് തുടങ്ങിയവർ സംസാരിച്ചു. ജനജീവിതം ദുഃസ്സഹമാക്കുന്ന രീതിയിൽ മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുന്നതിനാലാണ് പൊലീസിനൊപ്പം നാട്ടുകാരും രംഗത്തിറങ്ങുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.