photo

ചാരുംമൂട്: നൂറനാട് പള്ളിമുക്കം ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പാറ്റൂർ കരയുടെ വൃശ്ചിക ചിറപ്പ് ഘോഷയാത്ര ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. മുത്തുക്കുടകളും താലപ്പൊലിയും വിവിധ വാദ്യമേളങ്ങളും പൂക്കാവടിയും ദേവവേഷങ്ങളും തെയ്യവും അണിനിരന്ന ഘോഷയാത്ര പാറ്റൂർ ജംഗ്ഷൻ പിന്നിട്ടതോടെ ക്ഷേത്രത്തിൽ നിന്നും ജീവിത എഴുന്നള്ളിച്ച് ആനയിച്ചു. ഘോഷയാത്ര ഷേത്രാങ്കണത്തിലെത്തിയ ശേഷം സമാപിച്ചു. കരകമ്മറ്റി പ്രസിഡന്റ്‌ എസ്.രാജേഷ് , സെക്രട്ടറി ജി.സുനിൽകുമാർ , ഖജാൻജി കെ.രാജൻ, ഭാരവാഹികളായ രോഹിത് പറ്റൂർ,എൻ.നന്ദു, വാർഡ് മെമ്പർ റ്റി.വിജയൻ , കമ്മറ്റി അംഗങ്ങൾ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. എതിരേല്പ് ഘോഷയാത്രയെ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ബി. പ്രകാശ്, സെക്രട്ടറി ജനാർദ്ദനൻ നായർ, ഖജാൻജി അനിൽ പാറ്റൂർ, ഭാരവാഹികളായ ശരത് ചന്ദ്രൻ,പ്രസാദ്, കമ്മറ്റി അംഗങ്ങൾ എന്നിവർ ക്ഷേത്രനടയിൽ സ്വീകരിച്ചു.