
ചേർത്തല : തൈക്കൽ–അന്ധകാരനഴി റോഡ് പുനർനിർമ്മാണം ആവശ്യപെട്ട് കടക്കരപ്പള്ളി,പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് ജനപ്രതിനിധികൾ കളക്ട്രേറ്റിനു മുന്നിൽ ഉപവാസ സമരം നടത്തി.ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ജയിംസ് ചിങ്കുതറ, ടി.എസ്.ജാസ്മിൻ,ജില്ലാപഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു.ഡോ.കെ.എസ്.മനോജ്,ഷാനിമോൾ ഉസ്മാൻ,കെ.ആർ.രാജേന്ദ്രപ്രസാദ്,ടി.എച്ച്.സലാം,ടി.എസ്.രഘുവരൻ,വി.എൻ.അജയൻ,പി.എം.രാജേന്ദ്രബാബു,രാജേഷ് തോട്ടാത്തറ എന്നിവർ പങ്കെടുത്തു.