ചേർത്തല: തൃശൂർ ആസ്ഥാനമായുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ (സൂക്ഷ്മ,ചെറുകിട,ഇടത്തരം,സംരംഭക ഡവലപ്പ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് )ചേർത്തല ടി.എ.പി.എം ഇൻഡസ്ട്രിയൽ സ്കൂളിൽ ആധൂനിക വസ്ത്ര നിർമ്മാണത്തിൽ 16 മുതൽ ജനുവരി 21 വരെ 30 ദിവസം ദൈർഘ്യമുള്ള പരിശീലനം നൽകുന്നു. 60 ശതമാനം സീറ്റിൽ പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സൗജന്യ സ്കിൽ ഡവലപ്പ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 18 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എം.എസ്.എം.ഇ എഫ്.ഒ നൽകുന്ന സർട്ടിഫിക്കറ്റുംസ്വയം സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ വിദഗ്ദമാർഗങ്ങളും സഹായങ്ങളും നൽകും. ഫോൺ:9388559459.