
ആലപ്പുഴ: ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അവകാശ സംരക്ഷണ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കോടതിക്ക് മുന്നിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. അഡ്വ. ലാലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സമീർ പുന്നക്കൽ സ്വാഗതം പറഞ്ഞു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ. എസ്.സുദർശനകുമാർ, ജില്ലാ പ്രസിഡന്റ് എസ്.ഗോപകുമാർ, റീഗോ രാജു, ആർ.സനൽ കുമാർ, ചന്ദ്രലേഖ, എസ്.മുരുകൻ, വിഷ്ണുരാജ് സുഗതൻ, റോഫിൻ ജേക്കബ്, പ്രിയ അരുൺ തുടങ്ങിയവർ സംസാരിച്ചു.