
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാർ ആരംഭിച്ച അനിശ്ചിതകാല സമരത്തിന് കേരള സീനിയർ സിറ്റിസൺസ് ഫോറം പിന്തുണ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥൻ നായർ പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.മുല്ലശ്ശേരി, എ.പി.ജയപ്രകാശ്, വി.രാധാകൃഷ്ണൻ, ജി.തങ്കമണി, ഇ.ബി.വേണുഗോപാൽ, കെ.സുജാതൻ, എം.പി.പ്രസന്നൻ എന്നിവർ സംസാരിച്ചു .