
അമ്പലപ്പുഴ : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിട്ടിയുടെയും സംസ്ഥാന സന്നദ്ധ രക്തദാനസമിതിയുടെയും ആലപ്പുഴ ജൂബിലി മെമ്മോറിയൽ ഐ. റ്റി .ഐ യുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. നിയമ സേവന അതോറിട്ടി സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. സന്നദ്ധ രക്തദാനസമിതി സംസ്ഥാന പ്രസിഡന്റ് എം .മുഹമ്മദ് കോയ അദ്ധ്യക്ഷനായി. തോമസ് വിൽസൺ ക്ലാസ് നയിച്ചു. ഐ.ടി. ഐ പ്രിൻസിപ്പൽ ഡെയ്സി സേവ്യർ, കെ.ആർ.സുഗുണാനന്ദൻ, എൻ.ജെ.ആന്റണി എന്നിവർ സംസാരിച്ചു.