കായംകുളം: സഹകരണ ജീവനക്കാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്(ഐ.എൻ.ടി.യു.സി )ജീവനക്കാർ കരിദിനം ആചരിച്ചു. വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാർ മുദ്രാവാക്യം വിളിച്ചും കറുത്ത ബാഡ്ജ് ധരിച്ചുമാണ് ജോലിക്ക് എത്തിയത്. സംസ്ഥാന ജന.സെക്രട്ടറി ആമ്പക്കാട്ട് സുരേഷ്,എ.സനുരാജ്, ബിജു കുമാർ, എ.റാഫി, ഹബീബ് റഹ്മാൻ,എം.ആർ രാജേഷ്,അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.