കായംകുളം: അഭിഭാഷകസംരക്ഷണ നിയമം പാസാക്കുക,അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക, ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോയേഴ്‌സ് കോൺഗ്രസ് അവകാശ സംരക്ഷണ ദിനംആചരിച്ചു. കായംകുളം കോടതിക്ക് മുന്നിൽ നടന്ന യോഗം കെ.പി.സി.സി മെമ്പർ അഡ്വ.യു.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.സുരേഷ് കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മാധവൻ പിള്ള, അഡ്വ.പി.ജെ. അൻസാരി,അഡ്വ.സന്തോഷ് തൂലിക,അഡ്വ.അമീന എന്നിവർ സംസാരിച്ചു.