
കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടിൽതാമസമാക്കി കൃഷി നശിപ്പിച്ചത്.
മെഴുവാന ക്ഷേത്രപരിസരത്ത് ഇന്നലെ രാത്രി ഒട്ടേറെ നാശനഷ്ടങ്ങൾ വരുത്തി.
ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടിൽ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി കൃഷിയും നശിപ്പിച്ചു. തൊട്ടടുത്ത് പനച്ചൂർ വടക്കതിൽ കൊച്ചുകുട്ടന്റെ പറമ്പിലെ മരച്ചീനിയും പന്നി നശിപ്പിച്ചു.
ഏഴ് മാസങ്ങൾക്കു മുൻമ്പ് മെഴുവാനവടക്കേ കാവിൽ നിന്നും കാട്ടുപന്നി ഇറങ്ങി വന്നത്
സ്ഥലവാസിയായ അയ്യപ്പൻ പിള്ള കണ്ടിരുന്നു. കഴിഞ്ഞ 24 ന് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ കണ്ടല്ലൂർ വടക്ക് പറങ്കിമാംമൂട്ടിൽ സുധീഷ് രാത്രി വീട്ടിലോട്ട് പോകുമ്പോൾ വാഹനത്തിന് നേരെ കാട്ടുപന്നി പാഞ്ഞു വന്നു . പന്നിശല്ല്യം കാരണം പ്രദേശവാസികൾ ഭയന്നാണ് ജീവിക്കുന്നത്. പഞ്ചായത്ത് നടപടി കൈകൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.