tur

തുറവൂർ: തുറവൂർ സ്വദേശി എ.ഭാസ്ക്കരൻ നായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കുടുംബ സംഗമവും സാന്ത്വന സ്പർശം ക്ഷേമ പെൻഷൻ വിതരണത്തിന്റെ വാർഷികോദ്ഘാടനവും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിച്ചു. എ.ഭാസ്ക്കരൻ നായർ അദ്ധ്യക്ഷനായി.ദെലീമ ജോജോ എം.എൽ.എ, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പ്രസാദ്, യൂണിയൻ പട്ടണക്കാട് ബ്ലോക്ക് സെക്രട്ടറി കെ.പ്രകാശൻ, എൻ.എസ്.എസ് വളമംഗലം തെക്ക് കരയോഗം പ്രസിഡന്റ് അഡ്വ.സി.മധു,ആർ.ഗീതാമണി, അജയകുമാർ,സുധീർ മേനോൻ,എൻ.ജി. ജയശ്രീ,വത്സലകുമാരി, ആർ.രാജാമണി എന്നിവർ സംസാരിച്ചു.