
അമ്പലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാ ഭിന്നശേഷി ദിനാചരണം "ഉണർവ്" എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് വിവിധ മണ്ഡലങ്ങളിലെ എം. എൽ. എ മാർ നൽകിയ ട്രോഫികൾ എച്ച് .സലാം വിതരണം ചെയ്തു. സഹചാരി, വിജയാമൃതംഅവാർഡ് സീനിയർ സിവിൽ ജഡ്ജ് പ്രമാേദ് മുരളിയും, വിവിധ കോളേജുകളിലെ സാമൂഹ്യ നീതി സെല്ലുകൾക്കുള്ള അവാർഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എൻ. സജിമോനും വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. പി. സരിത, ഉജ്വല ബാല്യം പുരസ്കാര ജേതാവ് മുഹമ്മദ് യാസിൻ തുടങ്ങിയവർ സംസാരിച്ചു.