
ചേർത്തല:ലോയേഴ്സ് കോൺഗ്രസ് ചേർത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'ലോയേഴ്സ് റൈറ്റ് പ്രൊട്ടക്ഷൻ ഡേ' ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ഡി.ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.പി.അനുരൂപ് അദ്ധ്യക്ഷത വഹിച്ചു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.തോമസ് ജോസഫ്,അഡ്വക്കേറ്റുമാരായ വി.എൻ.ശുഭാംഗൻ,എം.ജെ.ജോസഫ്,എം.ജി. ഷണ്മുഖൻ,ഡി.വിനോദ്,ഡി.ദീപക്,എൻ.ശ്രീകുമാർ,ഗുരുദാസ് മല്ലൻ,എൻ. സുജാത,മരിയ ജെയിൻ,സനജ,വിജയകുമാർ,സി.മധു,ജെ.അനിൽ, ജയദേവൻ,എം.രതീഷ്,അഖിൽ ബാബു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ.ജി.അനിൽകുമാർ സ്വാഗതവും അഡ്വ. ജാക്സ്ൺ മാത്യു നന്ദിയും പറഞ്ഞു.