ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം "പൂത്തുമ്പി 2024" സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ ഷാജി അദ്ധ്യക്ഷയായി. സൂപ്പർവൈസർ ജീന വർഗീസ് പദ്ധതി വിശദീകരിച്ചു. എൻ.കെ. ബിജുമോൻ, ഗീതാ ബാബു, സി.എ. സലിം , ജീൻ മേരി ജേക്കബ്, ജെ.സിന്ധു, സുൽഫിക്കർ, പി.പി. ആന്റണി, സീനത്ത് സുൽഫി, എ . നസീർ, ഷക്കീല നിസാർ, റാണി ഹരിദാസ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് സമ്മാനങ്ങൾ വിതരണം ചെയ്തു.