ഹരിപ്പാട്: കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ തുടങ്ങും. ഇന്ന് വൈകിട്ട് 4.30ന് പുതുപ്പറമ്പ് ശ്രീദേവീ ക്ഷേത്രത്തിൽ നിന്ന് വിളംബര ഘോഷയാത്ര പുറപ്പെടും. തുടർന്ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. പത്തിയൂർ വിജയകുമാറാണ് യജ്ഞാചാര്യൻ. 9ന് രാവിലെ 11ന് ഉണ്ണിയൂട്ട്. 10ന് വൈകിട്ട് 5ന് വിദ്യാരാജ ഗോപാല മന്ത്രാർച്ചന.11ന് രാവിലെ 10.30ന് രുക്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് 5ന് ലക്ഷ്മിപൂജ.12ന് രാവിലെ 11.30ന് കുചേലാഗമന ദൃശ്യാവിഷ്ക്കാരം.