hjlzskxzm

മുഹമ്മ: വയനാട് ദുരന്തത്തിൽ കേന്ദ്ര ഫണ്ട് ലഭിക്കാത്തതിൽ പ്രതിഷേധിച്ചും,അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ടും എ.ഐ.വൈ.എഫ് ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്‌ ഉദ്ഘാടനം ചെയ്തു. ചേർത്തല സൗത്ത് മണ്ഡലം പ്രസിഡന്റ് ബ്രൈറ്റ് എസ്.പ്രസാദ് അദ്ധ്യക്ഷനായി. കെ. ബി. ബിമൽ റോയ്, കെ. ബി. ഷാജഹാൻ, കെ. എസ്. ശ്യാം, സാംജു സന്തോഷ്‌, ഷീനാമോൾ, ആർ. സുജിത്ത്, സി. കെ. ചിദംബരൻ സാമൂവൽ മാത്തച്ചൻ എന്നിവർ സംസാരിച്ചു . കെ. എസ്. ഷിബു സ്വാഗതവും അജയ് കൃഷ്ണൻ നന്ദിയും പറഞ്ഞു.