ആലപ്പുഴ: കായംകുളം റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതി നവീകരണം മാർച്ച് 31ന് പൂർത്തിയാക്കാമെന്ന് ജനറൽ മാനേജറുടെ ഉറപ്പ് ലഭിച്ചതായി
കെ.സി വേണുഗോപാൽ എം.പി അറിയിച്ചു. സതേൺ റെയിൽവെ ജനറൽ മാനേജർ കായംകുളം സ്റ്റേഷൻ സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. എറണാകുളം സൗത്ത്, ചങ്ങനാശ്ശേരി, കൊച്ചുവേളി ഉൾപ്പെടെ ആറു റെയിൽവെ സ്റ്റേഷനുകൾ സന്ദർശിക്കാനായിരുന്നു ജനറൽ മാനേജർ ആദ്യം നിശ്ചയിച്ചിരുന്നത്. എം.പിയുടെ ഇടപെടലിലാണ് സന്ദർശക പട്ടികയിൽ കായംകുളം സ്റ്റേഷനും ഉൾപ്പെടുത്തിയത്.