
ഹരിപ്പാട്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിലായി. കരുവാറ്റ അഞ്ചിൽ പുത്തൻവീട്ടിൽ സെബിനെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലിസും ചേർന്ന് പിടികൂടിയത്. 13 ഗ്രാം എം.ഡി.എം.എയും 1.375 കി.ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. കരുവാറ്റ പണിക്കന്റെ പറമ്പിൽ വീട്ടിൽ അഖിലിനെ (24) ലഹരി മരുന്നുമായി പിടികൂടി ചോദ്യം ചെയ്തതിൽ നിന്നുമാണ് മൊത്ത കച്ചവടക്കാരനായ സെബിനെ കുടുക്കിയത്. കേസിൽ സെബിന്റെ സഹോദരൻ സോബിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ളസ്ക്വാഡും കായംകുളം ഡി.വൈ. എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി.ഐ .മുഹമ്മദ് ഷാഫി , എസ്.ഐ മാരായ ബിജു , ശ്രീകുമാർ, ഷൈജ , ഉദയൻ എസ്.സി.പി.ഒ . സനീഷ്, ശ്രീജിത്ത്, രാകേഷ്, നിഷാദ്, കാർത്തി എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.