
ഹരിപ്പാട്: തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ ജാഥയ്ക്ക് പരിഷത്ത് ഹരിപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഹരിപ്പാട് ഗാന്ധി സ്ക്വയറിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സി.എൻ.എൻ നമ്പി അദ്ധ്യക്ഷനായി. സംഘാടകസമിതി കൺവീനർ അഡ്വ.ഡി.ലില്ലി സ്വാഗതവും പൊന്നമ്മ നന്ദിയും പറഞ്ഞു. ജാഥ സ്ഥിരാംഗങ്ങളായ ജി.സ്റ്റാലിൻ, എം.ദിവാകരൻ, എന്നിവർ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡിസംബർ 10 ലോകമനുഷ്യാവകാശ ദിനത്തിൽ ജാഥ തിരുവനന്തപുരത്ത് സമാപിക്കും.