ഹരിപ്പാട്: വലിയഴീക്കൽ ഹയർസെക്കൻഡറി സ്കൂളിനും മംഗലം ഹയർസെക്കൻഡറി സ്കൂളിനും ജില്ലാപഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി 4 വീതം ലാപ്‌ടോപ്പുകൾ അനുവദിച്ചതായി ജില്ലാപഞ്ചായത്ത്‌ അംഗം ജോൺതോമസ് പറഞ്ഞു. ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ആലപ്പുഴയിൽ വച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി നിർവഹിക്കും.