കുട്ടനാട് : ശബരിമല അയ്യപ്പ സേവാ സമാജം കുട്ടനാട് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ എ.സി റോഡിൽ മങ്കൊന്പ് തെക്കേക്കരയിൽ സ്വാമി അയ്യപ്പന്മാർക്കായി ആരംഭിച്ച ഇടത്താവളത്തിൽ ഇന്ന് വൈകിട്ട്4.30 ന് സമൂഹ നീരാഞ്ജന പൂജ നടക്കും. ജ്യോതിഷമഠം നാരായണ ശർമ്മ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി സന്തോഷ് ഭാസ്ക്കർ അറിയിച്ചു.