ഹരിപ്പാട്: കേരളാ വാട്ടർ അതോറിട്ടി പെൻഷണേഴ്സ് കോൺഗ്രസ്‌ ജില്ലാസമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് പി.ആർ.രഘുകുമാർ അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ്, ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പെൻഷണേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ബഷിർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റായി പി.ആർ.രഘുകുമാറിനേയും സെക്രട്ടറിയായി എച്ച്.എം.യുസഫിനേയും തിരഞ്ഞെടുത്തു