pall

ആലപ്പുഴ: പള്ളാത്തുരുത്തി വാർഡിൽ ആധുനിക സൗകര്യങ്ങളോടെ നഗരപ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. നഗരത്തിലെ ഏഴാമത്തെ ജനകീയ ആരോഗ്യ കേന്ദ്രമാണിത്. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിക്കു സമീപമാരംഭിച്ച ആരോഗ്യ കേന്ദ്രം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. 12 ഹെൽത്ത് ആണഡ് വെൽനെസ് സെന്ററുകൾ നഗരസഭ വിവിധ വാർഡുകളിലായി ആരംഭിക്കുന്നത്. പള്ളാത്തുരുത്തി വാർഡിനു പുറമേ കിടങ്ങാംപറമ്പ്, ഇരവുകാട്, വലിയമരം, പവർഹൗസ്, വഴിച്ചേരി, പൂന്തോപ്പ് എന്നിവിടങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നസീർ പുന്നക്കൽ, എം.ജി.സതീദേവി, കക്ഷിനേതാക്കളായ ഡി.പി.മധു, പി.രതീഷ്, കൗൺസിലർമാരായ ബി.മെഹബൂബ്, അരവിന്ദാക്ഷൻ, ബി.നസീർ, ബി.അജേഷ്, കെ.എസ്.ജയൻ, ശ്വേത.എസ്.കുമാർ, രാഖി രജികുമാർ, നജിത ഹാരിസ്, സിമി ഷാഫിഖാൻ, ഡെപ്യൂട്ടി സെക്രട്ടറി സുരേഷ്, ഡോ.മുഹമ്മദ് ഹമ്രാസ്, ഹെൽത്ത് ഓഫീസർ ഇൻ ചാർജ്ജ് മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ലാറ, എൻ.എച്ച്.എം കോർഡിനേറ്റർ പ്രവീണ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. പള്ളാത്തുരുത്തി വാർഡ് കൗൺസിലർ ബീന രമേശ് നന്ദി പറഞ്ഞു.

ഗർഭിണികൾക്കും കുട്ടികൾക്കും പരിചരണം

1.ജനറൽ ഒ.പി, ലബോറട്ടറി, ജീവിതശൈലി രോഗ നിർണ്ണയം, ഗർഭിണികളുടെയും, കുട്ടികളുടെയും ആരോഗ്യ പരിചരണം എന്നീ ക്ലിനിക്കൽ സേവനങ്ങൾ സജ്ജമാണ്

2.രോഗവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യലൈസ്ഡ് ഡോക്ടറുമായി ടെലീകമ്മ്യൂണിക്കേഷൻ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും

3.ഗുരുതര രോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിച്ച് തുടർചികിത്സാ നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം റഫറൽ സേവനങ്ങളുമുണ്ടാകും

4.ഗർഭകാല പരിചരണം സുഗമമായി നടപ്പാക്കാൻ സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ സേവനങ്ങൾ കേന്ദ്രത്തിലൂടെ ലഭ്യമാക്കും.

പ്രവർത്തന സമയം

ഉച്ചക്ക് 1 മുതൽ വൈകിട്ട് 7 മണിവരെ

ആരോഗ്യകേന്ദ്രത്തിൽ

 ഒരു ഡോക്ടർ

 സ്റ്റാഫ് നഴ്‌സ്

 സപ്പോർട്ടിംഗ് സ്റ്റാഫ്

 ഫാർമസിസ്റ്റ്