മാന്നാർ : തൃക്കുരട്ടി മഹാദേവക്ഷേത്ര ജംഗ്ഷനിൽ നിന്ന് ശബരിമല അയ്യപ്പഭക്തന്മാർക്കായി നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് അയ്യപ്പ സേവാസംഘം മാന്നാർ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. 21ന് അയ്യപ്പ സന്ദേശ സമ്മേളനം, കർപ്പൂരാഴി, അന്നദാനം, തിരുവാതിര, ആഴിപൂജ എന്നിവയും നടത്തും.യൂണിറ്റ് പ്രസിഡന്റ് കെ.ബാലസുന്ദരപണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അയ്യപ്പ സേവാ സംഘം സംസ്ഥാന സമിതി അംഗം അഡ്വ.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ട്രഷറർ എൻ.ആർ.സി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റിയംഗം ഹരിദാസ് കിംകോട്ടേജ് യൂണിറ്റ് സെക്രട്ടറി എം.പി. ഹരികുമാർ, വൈസ് പ്രസിഡന്റ് ബിജു കണ്ണാടിശ്ശേരി, ട്രഷറർ നാരായണൻ, മാന്നാർ സുരേഷ്, വിശ്വനാഥൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.