
അമ്പലപ്പുഴ: മതേതര കാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന്റെ ദിവ്യാംഗ് സെൽ ആലപ്പുഴ ജില്ലാ കൺവീനറായി അജിത് കൃപാലയത്തെ തിരഞ്ഞെടുത്തു. ഗാന്ധിഭവനിൽ നടന്ന ദിവ്യാംഗ് സംഗമത്തിൽ ഡോ.പുനലൂർ സോമരാജനാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ഭിന്ന ശേഷി കമ്മീഷണർ ഡോ.പി.ടി.ബാബുരാജ് സംഗമം ഉദ്ഘാടനം ചെയ്തു.