
പൂച്ചാക്കൽ: ആധുനിക കാലത്ത് മനുഷ്യൻ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ തരണം ചെയ്യുന്നതിന് യോഗ പരിശിലനത്തിലൂടെ ഒരു പരിധി വരെ സാധിക്കുമെന്ന് ശ്രീകണ്ഠേശ്വരം ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ കെ.എൽ.അശോകൻ പറഞ്ഞു. ശ്രീകണ്ഠേശ്വരം സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി തുടങ്ങിയ യോഗ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി പി യോഗം പാണാവള്ളി മേഖല വൈസ് ചെയർമാൻ ടി.ഡി പ്രകാശൻ അദ്ധ്യക്ഷനായി. കൺവീനർ ബിജുദാസ്, ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ദിലീപ് കുമാർ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ നിഷാ ജോസഫ്, എൻ. ആർ.സാജു ,ശ്യാം തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വപ്ന വത്സലൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് വിനോദ് സുകുമാരൻ നന്ദിയും പറഞ്ഞു.
യോഗ പരിശീലകരായ രാധാകൃഷ്ണൻ, കൃഷ്ണകുമാർ പത്മകുമാരി എന്നിവർ ക്ലാസ് നയിച്ചു.