prathishedha-march

ചെന്നിത്തല: വഴിയോരത്ത് ആരോ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യത്തിന്റെ പേരിൽ മൊബൈൽ കടയുടമയ്ക്ക് ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹെഡ് ക്ലർക്കും ചേർന്ന് അസൂത്രിതമായി 5000 രൂപ പിഴ അടപ്പിച്ചെന്ന് ആരോപിച്ച്, മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എം.ആർ.ആർ.എ) കേരള മാന്നാർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ചെന്നിത്തല കോട്ടമുറിയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പ് ഉടമ വിഷ്ണുവിനെതിരെയാണ് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചത്. ചെന്നിത്തല കോട്ടമുറിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് ശിവ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശിവജി അറ്റ്ലസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചമൂട്ടിൽ, ജില്ലാ ട്രഷറർ ഷിബു വിനായക , സെക്രട്ടറി അജു ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിനോ റാന്നി, സമദ് വെണ്ണിക്കുളം, ഹാരിസ് കറുകച്ചാൽ, ഗീവർഗ്ഗീസ് ചെന്നിത്തല, യൂണിറ്റ് പ്രസിഡന്റ് അനിൽ ആനന്ദ്, സാദിഖ് ഹൈടെക്, ഫൈസൽ ഹൈടെക്, വിശാൽ കരിപ്പുഴ, ജോർജ് ഓലകെട്ടി, അനീഷ് ബോഷ്, രഘു സ്കൈലാർക് എന്നിവർ സംസാരിച്ചു.