ഹരിപ്പാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുന്ന വിവിധ യൂണിറ്റ് കമ്മിറ്റികളിലെ ഭാരവാഹികളുടെ യോഗം ഇന്ന് വൈകിട്ട് 4ന് ഹരിപ്പാട് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ അസ്റ്റക സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ന്യൂലാന്റ് റജിയെ ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്‌ണൻ ആദരിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബുരാജ്, ഹരിപ്പാട് യൂണിറ്റ് പ്രസിഡന്റ് വി. മുരളീധരൻ, സെക്രട്ടറി ഐ. ഹലീൽ എന്നിവർ അറിയിച്ചു.