anusmaranam

മാന്നാർ : സാമൂഹിക അസമത്വത്തിനെതിരെയായിരുന്നു ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ പോരാട്ടമെന്നും അതിനായി ജീവിതം സമർപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു അംബേദ്കറെന്നും കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഡോ.ബി.ആർ അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാരിരുന്നു അദ്ദേഹം. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. അഡ്വ.പൂജാ കൃഷ്ണൻ ക്ലാസ് നയിച്ചു. തോമസ് ചാക്കോ, സണ്ണി കോവിലകം, കെ.ബി യശോധരൻ, കെ.സി അശോകൻ, പി.ബി സലാം, ഹരി കുട്ടമ്പേരൂർ, മധു പുഴയോരം, ചിത്ര എം.നായർ, പ്രദീപ് ശാന്തിസദൻ, അജിത്ത് ആർ.പിള്ള, ഹസീന സലാം, റ്റി.കെ രമേശ്, ജെയ്സൺ ചാക്കോ, പി.ജി എബ്രഹാം, എസ്.ചന്ദ്രകുമാർ, കെ.സി പുഷ്പലത, ഹരീന്ദ്രകുമാർ ആര്യമംഗലം, കെ.സി അശോക് കുമാർ, നാസർ, എം.ആർ സോമരാജ്, താരാ മോഹൻ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.