
കായംകുളം: പുതിയിടം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ വലിയ നടപ്പുരയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.എസ്.ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിരാജ് കെ.കെ,ദേവസ്വം എക്സി.എൻജിനിയർ എസ് .വിജയമോഹനൻ, അസി. ദേവസ്വം കമ്മീഷണർ ജെ.ആശാകുമാരി ,ചെട്ടികുളങ്ങര ക്ഷേത്ര എ.ഒഅഖിൽ.ജി കുമാർ ,വാർഡ് കൗൺസിലർ കെ.പുഷ്പദാസ് ,മുൻ ഉപദേശക സമിതി പ്രസിഡന്റുമാരായ വി.സുരേഷ് ബാബു, സി.ഡി അജിത് എന്നിവർ സംസാരിച്ചു.