
ചേർത്തല: മലയാള ബ്രാഹ്മണ സമാജം പുതുമന ശ്രീകൃഷ്ണസ്വാമി ക്ഷേത്രകുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് തുടക്കമിട്ടു. നബാർഡിന്റെ ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി പി.പ്രസാദിന്റെ പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് 47.21 ലക്ഷം രൂപ അനുവദിച്ചാണ്, പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നത്. ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ,വാർഡ് കൗൺസിലർ സ്മിതാ സന്തോഷ്,ദേവസ്വം പ്രസിഡന്റ് കെ.നാരായണൻ കുട്ടി, സെക്രട്ടറി പി.എം.വാസുദേവൻ,ശോഭാ ജോഷി, പാർവ്വതി,എം.ഇ കുഞ്ഞ് മുഹമ്മദ്,കെ.എസ്.സലിം,കെ.സി.ആന്റണി,എം.ഇ രാമചന്ദ്രൻ നായർ,സി.വി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.