തുറവൂർ:എസ്.എൻ.ഡി.പിയോഗം 1208-ാം നമ്പർ വളമംഗലം മദ്ധ്യം ശാഖയുടെയും ചേർത്തല ഫോക്കസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 8 ന് ശാഖാ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. പങ്കെടുക്കുവാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9287596860, 9496615371.