അമ്പലപ്പുഴ : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും ലിംഗ വിവേചനത്തിനുമെതിരെ ലോകമെമ്പാടും നടക്കുന്ന 'ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ 'ഭാഗമായി ബോധവത്ക്കരണ ക്ലാസ് നടത്തി. അമ്പലപ്പുഴ ഗവ. കോളേജിലെ വനിതാ സെൽ, എൻ.എസ്.എസ്, ജീവനി സെൽ എന്നിവ സംയുക്തമായി ആലപ്പുഴ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെയാണ് സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.ജി. അഭിലാഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.അസിം മുഹമ്മദ് ക്ലാസ് നയിച്ചു. എസ്. ഷീന , സിജോയ് തോമസ്, ആദില എന്നിവർ സംസാരിച്ചു.