
മാന്നാർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, ഷൈനാ നവാസ്, സലിം പടിപ്പുരക്കൽ, രാധാമണി ശശീന്ദ്രൻ, സജു തോമസ്, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.കെ ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ,കെ.സി.പുഷ്പലത, കമ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ, യൂത്ത് കോർഡിനേറ്റർ കെബിൻ കെന്നഡി, സി.ഡി.എസ്. ചെയർപേഴ്സൺ ഗീതാ ഹരിദാസ്, അവളിടം യുവതി ക്ലബ് സെക്രട്ടറി അനീഷാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.