hzxjzszs

മുഹമ്മ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മുഹമ്മ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കേരള കയർ വർക്കേഴ്സ് സെൻ്റർ ജനറൽ സെക്രട്ടറി കെ..കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കയർ മേഖലയുടെ നിയന്ത്രണം തമിഴ്നാടിനാണെന്ന് ഗണേശൻ പറഞ്ഞു. തമിഴ്നാട് ആണ് ചകിരിയുടെയും കയറിന്റെയും വില നിശ്ചയിക്കുന്നത്. ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണാനും കയർ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാനും നടപടി ഉണ്ടാകണം. ജെ. ജയലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി സി.കെ. സുരേന്ദ്രൻ , എം..പി. സുഗുണൻ ,ആർ.ഷാജിവ്, ബി.ആർ. മണിയപ്പൻ ,എം.കെ.അശോകൻ ,എം.സുനിൽ ,എം.സേതു എന്നിവർ സംസാരിച്ചു.