ambala

അമ്പലപ്പുഴ : കോൺഗ്രസ്‌ അമ്പലപ്പുഴ ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഐ. എൻ. ടി. യു. സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വി. ദിൽജിത്ത് അദ്ധ്യക്ഷനായി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി .എ. ഹാമിദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ .ആർ. കണ്ണൻ, ഐ. എൻ .ടി .യു .സി ജില്ലാ സെക്രട്ടറി എം .വി .രഘു, ഡി.സി.സി മെമ്പർ എം.സോമൻപിള്ള, എൻ.ഷിനോയ്, ജെ.കുഞ്ഞുമോൻ,ഗിരീഷ് വിശ്വഭരൻ, പി .കെ. മോഹനൻ, സുനിൽ വെളിയിൽ,കെ. ഓമനക്കുട്ടൻ, ഷിഹാബ് നാസർ,ബി. ശ്യാംലാൽ, എം.റഫിഖ് ,ഹാരിസ്, അംഷാദ്, എം.എ.ഷിഹാബ് , കലാം, അഷ്‌റഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു.