
മാന്നാർ: അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സിയുടെയും മാന്നാർ നായർ സമാജം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ മനോജ്.വി, പ്രഥമാധ്യാപകരായ സുജാ കെ.എസ്, സരിത വി , ക്ലസ്റ്റർ പ്രഥമാധ്യാപിക ജ്യോതി ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, ബി.ആർ.സി ട്രെയിനർ ബിന്ദുമോൾ.വി, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീലത.റ്റി , സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ മഞ്ജുകുമാരി, ബിന്ദു കെ.എസ്, സൂര്യ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.