nm

ആലപ്പുഴ: ജില്ലാപഞ്ചായത്തും മണ്ണഞ്ചേരി ഗവ ഹൈസ്‌കൂൾ കാർഷിക ക്ലബും ചേർന്ന് നടപ്പിലാക്കിയ കുട്ടികർഷക അവാർഡ് മന്ത്രി പി.പ്രസാദ് വിതരണം ചെയ്തു. എസ്.ആര്യദേവ് , എസ്.ആദില, ആമിനാ അഷ്റഫ് എന്നീ വിദ്യാർത്ഥികൾക്കാണ് അവാർഡും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകിയത്. സ്‌കൂളിലെ കലാ മത്സരങ്ങളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ , ഗ്രാമപഞ്ചായത്ത് അംഗം നവാസ് നൈന, സ്‌കൂൾ എച്ച്.എം.ഹഫ്സ, പി.ടി.എ പ്രസിഡന്റ് സി.എച്ച്.റഷീദ്, എന്നിവർ സംസാരിച്ചു