photo

ചാരുംമൂട് : റവന്യൂ ജില്ലാ കലോത്സവത്തിൽ ഓവറോൾ നേടിയ മാവേലിക്കര ഉപജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയ പടനിലം എച്ച്.എസ്.എസിലെ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. സ്കൂളിൽ നിന്ന് തുറന്ന ജീപ്പിലും വാഹനങ്ങളിലുമായി പഞ്ചായത്ത് പ്രദേശത്തും പര്യടനം നടത്തി.സ്കൂൾ മാനേജർ പി.അശോകൻ നായർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡി.സന്തോഷ്‌ കുമാർ, എസ്.മുരളി, ജി.ശ്രീജിത്ത്‌, പ്രിൻസിപ്പൽ എസ്. ചിത്ര, ഹെഡ്മിസ്ട്രസ് ബി.എസ്.ശ്രീകല, സ്റ്റാഫ്‌ സെക്രട്ടറിമാരായ ജെ.റെജി. ബി.സുഷ, കലോത്സവ കമ്മിറ്റി കൺവീനർമാരായ പി.ലേഖ, എസ്.അരവിന്ദ് എന്നിവർ നേതൃത്വം നൽകി.