dfgdf

മുഹമ്മ : ഡിസംബർ 26 മുതൽ 30 വരെ നടത്തുന്ന പാതിരാമണൽ ഫെസ്റ്റിന് മുന്നോടിയായി പാതിരാമണൽ ദ്വീപിൽ മെഗാ ക്ലീനിംഗ് നടത്തി . പഞ്ചായത്ത് അംഗങ്ങളടെയും ജീവനക്കാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും സി ഡി എസ് പ്രവർത്തകരുടെയും ഹരിത കർമ്മസേനയുടെയും ആര്യാട് ഗവ. ലൂഥറൻസ് ഹൈസ്കൂളിലെ വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു ക്ലീനിംഗ് .പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ടി. റെജി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ നസീമ ,എം.ചന്ദ്ര ,പഞ്ചായത്തംഗങ്ങളായ കെ.എസ്. ദാമോദരൻ , ടി.സി. മഹീധരൻ, വിനോമ്മാ രാജു, നിഷാ പ്രദീപ് ,ആലപ്പഴ നഗരസഭാ കൗൺസിലർ ശ്രീലേഖ, അരുൺ പ്രശാന്ത്, രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.