മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടൗൺ 386 -ാം നമ്പർ ശാഖയിൽ 29-ാം മത് ശ്രീനാരായണഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7.30 മുതൽ ഗുരു ഭാഗവത പാരായണം സർവ്വൈശ്വര്യ പൂജ , വൈകിട്ട് 7 മുതൽ തിരുവാതിര. നാളെ രാവിലെ 6 ന് ശാഖ പ്രസിഡന്റ് വി. ജി .രവീന്ദ്രൻ പതാക ഉയർത്തും. 6.30ന് താഴ്‌വന മേടയിൽ ശിവശർമ്മൻ തന്ത്രിയുടെയും, ഗുരു ക്ഷേത്രം ശാന്തി കൃഷ്ണൻകുട്ടിയുടെയും മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠ വാർഷിക പൂജകൾ, രാവിലെ 11 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ ശാഖായോഗം പ്രസിഡന്റ് വി.ജി. രവീന്ദ്രന്റെ അധ്യക്ഷതയിൽ വഹിക്കും. ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ. വി. ആനന്ദരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് ,വാർഡ് കൗൺസിലർ അനി വർഗീസ്, മാവേലിക്കര മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ് യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ അമ്പിളി എൽ എന്നിവർ സംസാരിക്കും. ശാഖാ യോഗം സെക്രട്ടറി രംഗൻ പി,സ്വാഗതവും, ശാഖാ വനിതാ സംഘം പ്രസിഡൻറ് സുജാ സുരേഷ് നന്ദിയും പറയും .ഉച്ചയ്ക്ക് 1 മണിക്ക് വാർഷിക സദ്യ
വൈകിട്ട് 6 30ന് ദീപാരാധന, 6.45 മുതൽ കോട്ടയം ശ്രീനാരായണ ധർമ്മ പഠനകേന്ദ്രം ഡയറക്ടർ എ .ബി .പ്രസാദ് കുമാറിന്റെ നേതൃത്വത്തിൽ സത് സംഗം.