
ആലപ്പുഴ: കാപ്പാ ഉത്തരവ് ലംഘിച്ചതിലേക്ക് കുപ്രസിദ്ധ ഗുണ്ട പത്തിയൂർ എരുവ മുറിയിൽ കോട്ടയിൽ വീട്ടിൽ ഫിറോസ് ഖാനെ (33,ഷിനു ) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലേക്ക് ഒളിവിൽ പോകാനായി പോയ പ്രതിയെ നെടുമ്പാശ്ശേരി പൊലീസിന്റെ സഹായത്തോടെ അത്താണിയിലുള്ള റിസോർട്ടിൽ നിന്നാണ് പിടി കൂടിയത്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.