ആലപ്പുഴ: എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം ഇന്ന് നടത്തും. കായംകുളം കെ.പി.എ.സിയിൽ വൈകിട്ട് 4 ന് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും അറിയിച്ചു.