ffgfgh

മുഹമ്മ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷൻ

ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഷൈൻ മങ്കടക്കാടിന്റെ പ്രചരണത്തിനായി കസ്തൂർബ ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.

മാരാരിക്കുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം.എസ്‌.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ്, ബി. ബൈജു, എം.വി. പ്രവീൺ, അഡ്വ.ആർ.ഉണ്ണികൃഷ്ണൻ, പി.തമ്പി തുടങ്ങിയവർ സംസാരിച്ചു.