മുഹമ്മ: പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീ ക്ഷേത്രത്തിലെ വടക്കേച്ചേരുവാര വാർഷിക പൊതുയോഗം കാവുങ്കൽ ദേവീ വിദ്യാനികേതൻ സ്കൂളിൽ നാളെ വൈകിട്ട് 5.30 ന് നടക്കും. ചേരുവാര പ്രസിഡന്റ് രാജേഷ് കുളങ്ങേഴം അദ്ധ്യക്ഷനാകും. ദേവസ്വം മാനേജർമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കെ.എസ്. രാജേഷ് എന്നിവർ പങ്കെടുക്കും.